Latest NewsIndia

തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ മുഖ്യമന്ത്രി വസതി ഒരുക്കി ജഗന്‍ മോഹന്‍ റെഡ്ഡി

ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറുകളും അടക്കം പുതിയ വീട്ടിലേക്ക് മാറ്റുന്ന ജോലികള്‍ തക്രിതിയായി നടക്കുകയാണ്

ഹൈദരബാദ്: തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ മുഖ്യമന്ത്രി വസതിയും ഓഫീസും വരെ പണി കഴിപ്പിച്ചിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി. ഇത്തവണ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്ന അമിത ശുഭാപ്തി വിശ്വാസത്തിലാണ് പാര്‍ട്ടിയുടെ ഈ നീക്കം.

ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലാണ് ജഗന് വേണ്ടി ഒരു ഏക്കര്‍ സ്ഥലത്ത് പുതിയ വീടും ഓഫീസും അടങ്ങുന്ന ബഹുനില മന്ദിരം ഒരുക്കിയിരിക്കുന്നത്. ഈ വീട്ടിലേയ്ക്ക് അദ്ദേഹം മെയ് 21 ന് അദ്ദേഹം താമസം മാറുമെന്നാണ് വിവരം. അതേസമയം ുഖ്യമന്ത്രിയായാല്‍ ഈ പുതിയ വീടായിരിക്കും ജഗന്റെ ഔദ്യോഗിക വസതി.

‘മെയ് 23 ന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്താന്‍ പോകുകയാണ്. ഫലം പ്രഖ്യാപിച്ചാല്‍ അമരാവതിയായിരിക്കും തട്ടകം’ എന്നായിരുന്നു പാര്‍ട്ടി നേതാവ് എന്‍ രാംകുമാര്‍ റെഡ്ഡി പറഞ്ഞത്.

ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറുകളും അടക്കം പുതിയ വീട്ടിലേക്ക് മാറ്റുന്ന ജോലികള്‍ തക്രിതിയായി നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button