Latest NewsElection NewsIndia

ബിജെപി അധികം സീറ്റുകൾ നേടുമെന്ന് അമിത് ഷാ

ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 300 അധികം സീറ്റുകൾ നേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാവ്യക്തമാക്കി. ബിജെപിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പശ്ചിമ ബംഗാളില്‍ അമിത്ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ അക്രമസംഭവങ്ങൾ നടന്ന വിഷയത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അമിത് ഷാ തുറന്നടിച്ചു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തം മമതയ്ക്കാണെന്ന് രാജ്‌നാഥ് സിംഗ്. സംസ്ഥാനത്തിന്റെ ക്രമസമാധാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ ബംഗാളില്‍ നടക്കുന്നത് വലിയ അരാജകത്വമാണെന്നും അദ്ദേഹം പറഞ്ഞു.ഫോനി ചുഴലിക്കാറ്റിന്റെ സന്ദര്‍ഭത്തില്‍ നരേന്ദ്ര മോദിയുടെ ഫോണ്‍ കോള്‍ മമത നിരസിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button