Life Style

ഹൃദ്രോഗത്തിനും കാന്‍സറിനും പിന്നില്‍ ദ്വേഷ്യം

വാഷിങ്ടണ്‍: പ്രായമായവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതില്‍ ‘ദേഷ്യ’ത്തിന് പങ്കുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഹൃദയാഘാതം, വാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ തീവ്രത കൂട്ടാനും അപകടാവസ്ഥയിലേക്ക് നയിക്കാനും ദേഷ്യത്തിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ദേഷ്യപ്പെടുന്നതോടെ ശരീരത്തിലെ ഹോര്‍മോണുകളില്‍ പ്രകടമായ മാറ്റം ഉണ്ടാവുകയും ഇത് പെട്ടെന്നുള്ള പ്രകോപനത്തിനിടയാക്കുമെന്നും കണ്ടെത്തി. ‘സൈക്കോളജി ആന്റ് ഏജിങ്’ എന്ന മാസികയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പങ്കാളിയുടെ വിയോഗവും ശരീരത്തിന്റെ ചുറുചുറുക്ക് നഷ്ടപ്പെടുത്തുന്നതും പലപ്പോഴും പ്രായമായവരെ ദേഷ്യക്കാരാക്കാറുണ്ട്. അതോടെ മുന്‍പ് ചെയ്തിരുന്ന പല കാര്യങ്ങളും തനിച്ച് ചെയ്യാന്‍ കഴിയാതെ വരും.ഇതും ഇവരെ ദേഷ്യക്കാരായി മാറ്റുന്നു. 59 മുതല്‍ 93 വയസ്സുവരെ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്.

സങ്കടം വരുമ്പോഴും ശരീരം പ്രതികരിക്കാറുണ്ട്. പക്ഷേ അത്തരം അവസ്ഥകളില്‍ പലപ്പോഴും തളര്‍ച്ചയാണ് അനുഭവപ്പെടുക. എന്നാല്‍ ദേഷ്യപ്പെടുമ്‌ബോള്‍ പതിവിലധികം ഊര്‍ജം അനിയന്ത്രിതമായി എത്തുകയും പ്രകോപനപരമായി പ്രവര്‍ത്തിക്കുന്നതിന് കാരണമാവുകയും ചെയ്യും. ഇതോടെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനം പെട്ടെന്ന് താളം തെറ്റുന്നുവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button