Latest NewsInternational

ഇറാന് ബിനാമി തീവ്രവാദ ഗ്രൂപ്പുകൾ ഇല്ലെന്ന ബ്രിട്ടൻറെ പ്രസ്ഥാവനയെ തള്ളി അമേരിക്ക

ഇറാന് ബിനാമി തീവ്രവാദ ഗ്രൂപ്പുകൾ ഇല്ലെന്നും ഇറാന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സേനകൾ സിറിയക്കോ ഇറക്കിനോ ഭീഷിണി അല്ലെന്നുമുള്ള ബ്രിട്ടീഷ് മേജർ ജനറൽ ക്രിസ്റ്റഫർ ഘികയുടെ പ്രസ്താവന അമേരിക്ക തള്ളി. ഇറാഖിലും സിറിയയിലും ഐസിസിനെതിരെ പോരാടുന്ന ഓപ്പറേഷൻ ഇൻഹറെന്‍റ് റിസോള്‍വിന്‍റെ (ഒ.ഐ.ആര്‍) ഡെപ്യൂട്ടി കമാന്‍ഡറാണ് ക്രിസ്റ്റഫർ ഘിക. എന്നാൽ ഇറാഖിലെയും സിറിയയിലെയും സൈന്യങ്ങൾക്ക് ഇറാനില്‍ നിന്നുള്ള ഭീഷണിയുയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.

അമേരിക്കന്‍ സഖ്യസേനക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തെളിവുകളില്‍നിന്ന് ഇത് വ്യക്തമാണെന്നും അവര്‍ പറയുന്നു. യൂറോപ്പിലെ സഖ്യകക്ഷികളെ ഇക്കാര്യങ്ങൾ ധരിപ്പിക്കാൻ യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയൊ ബ്രസ്സൽസിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷിയാ സഖ്യത്തില്‍ നിന്നും സിറിയയും ഇറാക്കും ഭീഷണി നേരിടുകയാണെന്ന ആരോപണമുയർത്തിയാണ് അമേരിക്ക കഴിഞ്ഞ ദിവസം പേര്‍ഷ്യന്‍ ഉൾക്കടലിലേക്ക് ബോംബര്‍ വിമാനങ്ങളും, വിമാനവാഹിനി കപ്പലുകളും അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button