Latest NewsIndia

 കോൺഗ്രസ്സ് ഇതുവരെ ജയിക്കാത്ത ഒരു ലോക്സഭാ മണ്ഡലം, അതും കേരളത്തിൽ 

സ്വാതന്ത്രാനന്തരം കഴിഞ്ഞ 68  വർഷമായി രാജ്യത്ത് നിരവധി തവണ അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടിയാണ് കോൺഗ്രസ്. 1977 വരെ അവരുടെ നേതൃത്വത്തിൽ ഒറ്റക്കക്ഷി ഭരണമായിരുന്നു ഇന്ത്യയിൽ. എല്ലാ സംസ്ഥാനങ്ങളിലും അവർ ഭരണത്തിൽ  വന്നിട്ടുണ്ട്. 1984 ൽ 414  സീറ്റുമായാണ് പാർലമെന്റിൽ അധികാരത്തിലെത്തിയത്. എന്നാൽ ഒരിക്കൽ പോലും കോൺഗ്രസിന് വിജയിക്കാൻ സാധിക്കാത്ത ഒരു ലോക്സഭാ മണ്ഡലം രാജ്യത്തുണ്ട്. അത് കേരളത്തിൽ ആണെന്നതാണ് വലിയ കൗതുകം.

ഇടതു കോട്ടകളായ പാലക്കാടോ ആറ്റിങ്ങലോ  ആലത്തൂരോ ഒന്നുമല്ല,  ഇതുവരെ കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർഥി വിജയിക്കാത്ത  ആ മണ്ഡലം ലീഗിന്റെ പച്ചക്കോട്ടയായ  പൊന്നാനിയാണ്. 51  മുതൽ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ഒരു തവണ കിസാൻ മസ്‌ദൂർ പ്രജാ പാർട്ടിയും മൂന്നു തവണ ഇടതു പക്ഷവും വിജയിച്ചപ്പോൾ  11  തവണ യുഡിഎഫിലെ പ്രധാന കക്ഷിയായ  മുസ്ലിം ലീഗിന്റെ  സ്ഥാനാർത്ഥിയാണ്  പൊന്നാനിയിൽ വെന്നിക്കൊടി പാറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button