Latest NewsIndia

തിരഞ്ഞെടുപ്പിന് ശേഷം മായാവതി ബിജെപിയിലേക്കെന്ന് വെളിപ്പെടുത്തൽ : അഖിലേഷുമായും പിരിയും

തിരഞ്ഞെടുപ്പിന് ശേഷം ഗതി മാറുമെന്നാണ് ബിഎസ്പി അധ്യക്ഷയുടെ വലംകൈ ആയിരുന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍.

ദില്ലി: 2014ല്‍ ബിജെപിയുടെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചത് ഉത്തര്‍ പ്രദേശ് അടക്കം ഹിന്ദി ഹൃദയഭൂമിയിലുളള സംസ്ഥാനങ്ങളാണ്. ഇത്തവണ എത്ര സീറ്റ് ലഭിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല. ഇതിനിടെ തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാന്‍ മായാവതിയെയും കൂട്ടുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുകയാണ്. മായാവതി മിക്ക പ്രസംഗങ്ങളിലും നരേന്ദ്രമോദിയെ കടന്നാക്രമിക്കുമെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഗതി മാറുമെന്നാണ് ബിഎസ്പി അധ്യക്ഷയുടെ വലംകൈ ആയിരുന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍.

ഇത് പ്രതിപക്ഷത്തെ ആശങ്കയില്‍ ആക്കുന്നതാണ്. ഭരിക്കാനുളള ഭൂരിപക്ഷം എന്‍ഡിഎയ്‌ക്കോ ബിജെപിക്കോ കിട്ടാതെ വരുന്ന സാഹചര്യത്തില്‍ മുന്നണിക്ക് പുറത്തുളളവരുടെ പിന്തുണയും സ്വീകരിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് മായാവതിയുടെ അടക്കം കാര്യത്തില്‍ സംശയം ഉയരുന്നു. അതിനിടെയാണ് മായാവതിയുടെ മുന്‍ വലംകൈ ആയ കോണ്‍ഗ്രസ് നേതാവ് നസീമുദ്ദീന്‍ സിദ്ദിഖിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മായാവതി ബിജെപിയുമായി കൈകോര്‍ക്കും. ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടാകുന്ന സമ്മര്‍ദം ആയിരിക്കും അതിന് കാരണമെന്നും സിദ്ദിഖി പറയുന്നു.

കോണ്‍ഗ്രസിനോട് മായാവതി പാലിക്കുന്ന അകലം സംശയം ബലപ്പെടുത്തുന്നു.എന്നാല്‍ കടുത്ത ബിജെപി വിരുദ്ധ നിലപാട് എടുക്കുന്ന അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും നസീമുദ്ദീന്‍ സിദ്ദിഖി വ്യക്തമാക്കി. ബിജെപിയോടൊപ്പം മായാവതി പണ്ടും കൈ കോര്‍ത്തിട്ടുണ്ട് എന്നും സിദ്ദിഖി ഓര്‍മ്മപ്പെടുത്തുന്നു. രാഷ്ട്രീയത്തില്‍ അസാധ്യമെന്നൊന്നില്ല. മെയ് 23ന് ഫലം വന്നതിന് ശേഷം വലിയ സമ്മര്‍ദ്ദം മായാവതിക്ക് നേരിടേണ്ടതായി വരും. അതോടെ അവര്‍ക്ക് ബിജെപിയുമായി കൈ കൊടുക്കേണ്ട അവസ്ഥയാവും.മായാവതിയെ തനിക്ക് കഴിഞ്ഞ 33 വര്‍ഷമായി അറിയുന്നതാണ് എന്നും സിദ്ദിഖി പറഞ്ഞു.

അവര്‍ക്ക് അവരെ അറിയുന്നതിനേക്കാള്‍ നന്നായി തനിക്ക് അവരെ അറിയാം എന്നും സിദ്ദിഖി കൂട്ടിച്ചേര്‍ത്തു. മായാവതി കോണ്‍ഗ്രസിനൊപ്പം നിന്ന് പ്രധാനമന്ത്രിയാകാനുളള സാധ്യതകള്‍ സിദ്ദിഖി തളളിക്കളഞ്ഞു.നേരത്തെ ഉത്തര്‍ പ്രദേശിലെ മായാവതി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു നസീമുദ്ദീന്‍ സിദ്ദിഖി. 2017ല്‍ സിദ്ദിഖി മായാവതിയുമായി തെറ്റി. തുടര്‍ന്ന് ബിഎസ്പിയിലെ സിദ്ദിഖിയുടെ സ്ഥാനം തെറിച്ചു. പിന്നാലെ 2018ല്‍ സിദ്ദിഖി കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മായാവതിയുടെ പഴയ വിശ്വസ്തന്റെ വാക്കുകള്‍ പ്രതിപക്ഷത്തിന് ആശങ്കയേറ്റുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button