KeralaLatest News

ആനയുടെ രൂപത്തില്‍ മുടി വെട്ടിയാളുടെ ഫോട്ടോ പങ്കുവെച്ച് സുരേഷ്‌ഗോപിയെ ട്രോളിയ സന്ദീപാനന്ദ ഗിരിക്ക് പൊങ്കാല

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ‘തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന് സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞത്. വൈറലായിരുന്നു ഈ ഡയലോഗുകള്‍. ‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം, തൃശൂര്‍ ഞാനിങ്ങെടുക്കുവാ..’; എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏറെ സ്‌നേഹത്തോടെയാണ് താനിത് പറഞ്ഞതെന്ന് പിന്നീട് സുരേഷ് ഗോപി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ പേര് പറയാതെ അദ്ദേഹത്തിന്റെ ഈ ഡയലോഗുകള്‍ പറഞ്ഞ് ട്രോളിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി.

ഫെയ്‌സ്ബുക്കിലൂടെയാണ് സ്വാമി സന്ദീപാനന്ദഗിരി സുരേഷ് ഗോപിയെ പരിഹസിച്ചിരിക്കുന്നത്. ആനയുടെ രൂപത്തില്‍ മുടി വെട്ടിയാളുടെ ഫോട്ടോ പങ്കുവെച്ചായിരുന്നു പരിഹാസം. ‘എനിക്ക് തരണം,എനിക്ക് വേണം ….ഞാനിങ്ങെടുക്കുവാ എന്നൊക്കെ പറഞാല്‍ ഇതുപോലെയാണ് സംഭവം…’ എന്നാണ് ഷെയര്‍ ചെയ്ത ഫോട്ടോയ്‌ക്കൊപ്പം സന്ദീപാനന്ദഗിരി കുറിച്ചത്.

എന്നാല്‍ സന്ദീപാനന്ദഗിരിയുടെ ഈ പോസ്റ്റിന് സോഷ്യല്‍ മീഡിയ വഴി പൊങ്കാലയാണ്. ‘ഷിബു ആ പയ്യന്‍ ആനയുടെ രൂപത്തില്‍ മുടി വെട്ടി ഇയാള്‍ ഒരു കാര്യം ചെയ്യൂ കാറിന്റെ രൂപത്തില്‍ മുടി വെട്ടു അതല്ലേ ഹീറോയിസം’…, ‘അത് പറഞ്ഞത് തന്നെ പോലത്തെ ഊള സ്വാമി അല്ല..ഒത്തിരി പാവങ്ങള്‍ക്ക് ആശ്വാസമായ ഒരു നല്ല മനുഷ്യനാണ്…കമ്മികളുടെ ആസനം താങ്ങണ നിനക്ക് അത് മനസിലാവൂല സിബ്വോ.’… തുടങ്ങി നിരവധി കമന്റുകളാണ് അദ്ദേഹത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ നിറയുന്നത്.

https://www.facebook.com/swamisandeepanandagiri/photos/a.738738696151300/2954851897873291/?type=3&__xts__%5B0%5D=68.ARAopiej5Xx-Hewt3ZtRFrgDcqdZIJKUyWZ8fndPXtnk8eaC6808LwizEbBsDVH98MhtrxB__EYD7pROIlilJUs37qzsWYnW0mGTSkXYnAbaG0vt89aQGsiq4AmLPqxSkLX3C6TBPDVPGqlp-48O-2m5mFID4GuH-om0_gVaRsSLjeght7KEmcOpF6-8gp0QMz7ZJ1yhc2pvoqkHQTCLOPfGSVDMGwA15G003v6uoJdT016nKDyr37eW0rQqmYXbUg5OgbhivkqY-hdH2l_hR0DboX3P2ejMn2YFK8kjjId7uJD7J9IQBWAGieh99g3iKuaHgh8QVf68A9MC059Drde3bw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button