Latest NewsInternational

അമേരിക്കയുടെ നടപടിയില്‍ ഇറാന്‍ സമ്മര്‍ദ്ദത്തില്‍

ടെഹ്‌റാന്‍ : സൗദിയുമായുള്ള നയതന്ത്രപ്രശ്‌നം, അമേരിക്കയുടെ നടപടിയില്‍ ഇറാന്‍ സമ്മര്‍ദ്ദത്തില്‍. ഇറാന്‍ ആക്രമിക്കാനായി 1,20,000 സൈനികരെ നിയോഗിക്കണമെന്ന് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായാണ് സൂചന.

ഇറാന്‍ ആക്രമിക്കാനായി 1,20,000 സൈനികരെ നിയോഗിക്കണമെന്നാണ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ആയുധ നിയന്ത്രണത്തിന് ഇറാനുമേല്‍ സമ്മര്‍ദ്ദമുയര്‍ത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ വിഷയത്തില്‍ പെന്റഗണും വൈറ്റ് ഹൗസും പ്രതികരിച്ചില്ല.

അമേരിക്കന്‍ വ്യോമ സേനയുടെ ബി 52 ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം നടന്ന സൈനിക നീക്കത്തില്‍ പങ്കാളിയായി. ഇറാനുമായുള്ള 2015ലെ ആണവ കരാറില്‍ നിന്ന് കഴിഞ്ഞവര്‍ഷം ഡോണാള്‍ഡ് ട്രംപ് പിന്മാറിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതേത്തുടര്‍ന്ന് അമേരിക്ക ഇറാനുമേല്‍ വന്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് സൗദിയുടെ രണ്ട് എണ്ണകപ്പലുകളും എണ്ണ പൈപ്പലൈനുകളും ആരോ ആക്രമിച്ചത്. ഇതോടെ ഇറാന്‍ സംശയമുനയിലാണ്..ഇതും ഇറാനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button