KeralaLatest News

വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

പൊയ്നാച്ചി: വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കാസർകോട് പൊയ്നാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് പള്ളഞ്ചി സ്വദേശികളായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. വൈകുന്നേരം 7.30തോടെ ചട്ടഞ്ചാലിനടുത്ത കരിച്ചേരിയിലായിരുന്നു അപകടം.  നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്ന നാലു പേരെയും പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേർ മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേരെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button