KeralaLatest News

കെവിന്‍ വധക്കേസില്‍ മഹസര്‍ സാക്ഷികളെ ഇന്ന് വിസ്തരിക്കും

അതേസമയം കെവിന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ സാക്ഷികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി

കോട്ടയം: കെവിന്‍ വധക്കേസ് വിചാരണയില്‍ മഹസര്‍ സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന്. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത് സ്ഥിരീകരിക്കുന്നവരാണ് സാക്ഷികള്‍. പുനലൂര്‍ നെല്ലിപ്പള്ളിയിലെ പെട്രോള്‍ പമ്പില്‍ വച്ച് നടന്ന ഗൂഢാലോചനയുടെ ദൃക്‌സാക്ഷികളായ പമ്പ് ജീവനക്കാരും ഇന്ന് കോടതിയില്‍ ഹാജരാകും.

അതേസമയം കെവിന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ സാക്ഷികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി. 91-ാം സാക്ഷി സുനീഷ്. 92-ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ് മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തേ മൊഴി നല്‍കിയിരുന്നു. ഇന്നലെ നടന്ന് സാക്ഷി വിസ്താരത്തിനിടെയായിരുന്നു മൊഴിമാറ്റം.

കെവിന്‍ വധക്കേസില്‍ നിയാസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്. ആയുധങ്ങള്‍, കൈലി എന്നീ വസ്തുക്കള്‍ കണ്ടെത്തിയത് കണ്ടുവെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ നിയാസിന്റെ മുഖം മറച്ചിരുന്നതിനാല്‍ തങ്ങള്‍ ഒന്നും കണ്ടില്ലെന്നാണ് സാക്ഷികള്‍ ഇപ്പോള്‍ മൊഴി മാറ്റിയിരിക്കുന്നത്. ഇതോടെ കേസില്‍ മൊഴി മാറ്റിയവരുടെ എണ്ണം മൂന്നായി.

Tags

Post Your Comments

Related Articles


Back to top button
Close
Close