Latest NewsIndia

കന്യകാത്വ പരിശോധന എതിർത്ത കുടുംബത്തിനെതിരെ സാമുദായിക ബഹിഷ്കരണം നടത്തി

താനെ: വിവാഹത്തിന് മുമ്പ് പെൺകുട്ടികൾക്ക് കന്യകാത്വ പരിശോധന നടത്തുന്ന രീതി എതിർത്ത കുടുംബത്തിനെതിരെ സാമുദായിക ബഹിഷ്കരണം നടത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. കന്യകാത്വ പരിശോധനക്ക് യുവതിയെ നിര്‍ബന്ധിക്കുന്നത് കുറ്റകരമാണെന്ന് മഹാരാഷ്ട്ര ഗവര്‍ണ്‍മെന്‍റ് വ്യക്തമാക്കിയതാണ്.

കഞ്ചര്‍ബാത്ത് സമുദായത്തില്‍ പുതിയതായി വിവാഹിതയായ സ്ത്രീ താന്‍ വിവാഹത്തിന് മുമ്പ് കന്യകയായിരുന്നുവെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിനെ വിവേക് തമൈച്ചിക്കാര്‍ എന്ന യുവാവും കുടുംബവും എതിര്‍ത്തു.

ഒരുവര്‍ഷമായി സാമുദായിക വിലക്ക് നേരിടുകയാണെന്ന് കുടുംബം വ്യക്തമാക്കി. ഇതോടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.തങ്ങളുടെ കുടുംബവുമായി സഹകരിക്കരുതെന്ന് സമുദായത്തിലെ എല്ലാ അംഗങ്ങളോടും ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുത്തശ്ശി മരിച്ചപ്പോള്‍ ചടങ്ങിൽ സമുദായത്തില്‍ നിന്നും ആരും പങ്കെടുത്തില്ലെന്നും അതേ ദിവസം തന്നെ സമുദയത്തിലുള്ള ഒരാളുടെ ‘പ്രീ വെഡ്ഡിംഗ്’ ആഘോഷം വലിയ രീതിയിൽ നടത്തിയെന്നും അതിൽ എല്ലാവരും പങ്കെടുത്തുവെന്നും വിവേക് പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button