Latest NewsIndia

എ.സി. പൊട്ടിത്തെറിച്ച് അച്ഛനും അമ്മയും മകനും മരിച്ചു

ചെന്നൈ: എ.സി. പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് എ.സി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിഴുപുരം ദിണ്ടിവനത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. കടുത്ത ചൂടായിരുന്നതിനാല്‍ രാത്രി എ.സി. പ്രവര്‍ത്തിപ്പിച്ചാണ് കുടുംബം ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് എ.സി. പൊട്ടിത്തെറിക്കുകയായിരുന്നു. കാവേരിപ്പാക്കം സ്വദേശി കെ. രാജി (57), ഭാര്യ കല (52), മകന്‍ ഗൗതം (24) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു ഇവര്‍. മുറിയില്‍ തീ പടര്‍ന്നതിനാല്‍ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന രാജിയുടെ മൂത്ത മകന്‍ ഗോവര്‍ധനും ഭാര്യയും അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button