KeralaLatest News

കെവിന്‍വധക്കേസില്‍ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി

കോട്ടയം: കെവിന്‍ വധക്കേസില്‍ വീണ്ടും സാക്ഷികളുടെ മൊഴിമാറ്റം. ഇന്നു നടന്ന സാക്ഷി വിചാരണക്കിടെ രണ്ടു സാക്ഷികള്‍ കൂടി മൊഴി മാറ്റി. ഇരുപത്തിയേഴാം സാക്ഷി അലന്‍, തൊണ്ണൂറ്റിയെട്ടാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്.

കെവിന്‍ വധക്കേസ് വിചാരണയില്‍ മഹസര്‍ സാക്ഷികളായ പത്ത് പേരുടെ വിസ്താരമാണ് ഇന്ന് നടന്നത്. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത് സ്ഥിരീകരിക്കുന്നവരാണ് സാക്ഷികള്‍. പുനലൂര്‍ നെല്ലിപ്പള്ളിയിലെ പെട്രോള്‍ പമ്പില്‍ വച്ച് നടന്ന ഗൂഢാലോചനയുടെ ദൃക്സാക്ഷികളായ പമ്പ് ജീവനക്കാരും ഇന്ന് കോടതിയില്‍ ഹാജരാകും.

അതേസമയം കെവിന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ സാക്ഷികള്‍ക്ക് അനുകൂലമായി ഇന്നലെ മൊഴിമാറ്റിയിരുന്നു. 91-ാം സാക്ഷി സുനീഷ്. 92-ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ് മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറുന്നത് കണ്ടുവെന്നുമാണ് ഇരുവരും നേരത്തേ മൊഴി നല്‍കിയിരുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close