KeralaLatest News

മിന്നലേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം

മട്ടന്നൂർ: മട്ടന്നൂരിൽ മിന്നലേറ്റ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശികളായ ജയപ്രകാശ് സർദാർ (32), അമൃത് ലാൽ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.15-ഓടെയുണ്ടായ മിന്നലിലാണ് മരണം സംഭവിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്നിരുന്ന ഇവർ ഫോണും ഇയർഫോണും ഉപയോഗിക്കുന്നുണ്ടായിരുന്നു എന്നാണ് നിഗമനം. ഉടൻ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂർ ജില്ലാ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button