Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മന്ത്രി എം.എം.മണി : അദ്ദേഹത്തിന് ഇതെന്ത് പറ്റിയെന്ന് ട്രോള്‍

കൊച്ചി: അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നരേന്ദ്രമോദി വിളിച്ച വാര്‍ത്താസമ്മേളനത്തെ ട്രോളി വൈദ്യുതി മന്ത്രി എംഎം മണി രംഗത്തെത്തി. മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റിയെന്ന് വിചാരിച്ചു. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതിരുന്നപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി എന്നായിരുന്നു മണിയുടെ പരിഹാസം.

ബിജെപി ആസ്ഥാനത്തായിരുന്നു മോദിയുടെയും അമിത്ഷായും സംയുക്തമായി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. ‘പ്രാപ്തിയുള്ള സര്‍ക്കാരാണെങ്കില്‍ തിരഞ്ഞെടുപ്പും ഐപിഎല്ലും ഒരേ സമയം നടത്താന്‍ കഴിയും. അപൂര്‍വ്വമായേ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ അധികാരത്തില്‍ വരാറുള്ളൂ. 2019ല്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് മോദി പറഞ്ഞു. പ്രചാരണവുമായി സഹകരിച്ച എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി നന്ദി അറിയിച്ചു.

Related Articles

Post Your Comments


Back to top button