Latest NewsIndia

എൻഡിഎ അധികാരം നിലനിർത്തും ; ഒപ്പം നിന്നതിനു രാജ്യത്തിന് നന്ദി പറഞ്ഞ് ആത്മവിശ്വാസത്തോടെ നരേന്ദ്രമോദി

വൻ ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തിൽ വരും . ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പായും നേടും

ന്യൂഡൽഹി ; വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .മോദി സർക്കാരിനെ ജനങ്ങൾ സ്വീകരിച്ചതായി വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ചൂണ്ടിക്കാട്ടി . വൻ ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തിൽ വരും . ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പായും നേടും . ലോകത്തിനു മുന്നിൽ ഇന്ത്യയെ വൻ ശക്തിയാക്കി മാറ്റിയത് മോദി സർക്കാരാണ് .

ആ സ്ഥാനം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അമിത്ഷാ പറഞ്ഞു.  ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും .പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വാർത്താ സമ്മേളനമായിരുന്നു ഇത് . ലോകത്തോട് ചില കാര്യങ്ങൾ അഭിമാനത്തോടെ പറയാനുണ്ട് എന്ന ആമുഖത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനം .

ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനുള്ളത് അഭിമാനമുള്ള നേട്ടങ്ങളാണ് . ജനാധിപത്യത്തിന്റെ കരുത്ത് കാട്ടാൻ ഇന്ത്യക്ക് കഴിഞ്ഞു . ജനങ്ങൾക്ക് നന്ദി പറയാനായാണ് താൻ ഈ സന്ദർഭം ഉപയോഗിക്കുന്നതെന്ന് പറഞ്ഞ മോദി തനിക്കൊപ്പം നിന്നതിനു രാജ്യത്തിനു നന്ദി അർപ്പിച്ചു. ആയുധ ഇടപാടിൽ എൻ ഡി എ സർക്കാർ സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടി .

shortlink

Related Articles

Post Your Comments

Related Articles


Back to top button