Latest NewsMobile PhoneTechnology

റെഡ്മി നോട്ട് 7 സീരിസിൽ പുതിയ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി

റെഡ്മി നോട്ട് 7 സീരിസിൽ പുതിയ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി. നോട്ട് 7, നോട്ട് 7 പ്രോ എന്നിവയ്ക്ക് പിന്നാലെ നോട്ട് 7 എസ് ആണ് വിപണിയിൽ എത്തിക്കുക. ഷവോമി സിഇഒ മനുകുമാര്‍ ജെയിന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.  48 എംപി എല്ലാവര്‍ക്കും എന്ന ഹാഷ്ടാഗോടെയാണ് നോട്ട് 7 എസ് മെയ് 20ന് പുറത്തിറക്കും എന്ന വിവരം അറിയിച്ചത്. ഇത് ആദ്യമായാണ് നോട്ട് എസ് സീരിസ് ഇന്ത്യയിൽ ഷവോമി അവതരിപ്പിക്കുന്നത്. 48 എംപി ക്യാമറയുമായി എത്തുന്ന ഫോണിൽ ഏത് സെന്‍സര്‍ ഉപയോഗിക്കും എന്ന് ഷവോമി അറിയിച്ചിട്ടില്ല.

redmi-note-7s

പ്രഖ്യാപനത്തിനു പിന്നാലെ ഈ ഫോണിന്‍റെ ചില ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.ഫോണിന്‍റെ ഡിസൈനില്‍ മുന്‍പ് ഇറങ്ങിയ റെഡ്മീ നോട്ട് 7 സീരിസില്‍ നിന്നും വലിയ വ്യത്യാസങ്ങള്‍ ഇല്ല. ഗ്രേഡിയന്‍റ് ഫിനിഷ്, ഡോട്ട് ഡ്രോപ്പ് നോച്ച്, ഗ്ലാസ് ബോഡി എന്നിവ അത് പോലെ നിലനിര്‍ത്തിയിരിക്കുന്നു. ബാക് പാനലില്‍ ഇരട്ട ക്യാമറകള്‍ കാണാന്‍ സാധിക്കും. റെഡ്മീ നോട്ട് 7ന്‍റെ വില 9,999 രൂപ മുതലും റെഡ്മീ നോട്ട് 7 പ്രോയുടെ വില 13,999 രൂപ മുതലും ആരംഭിക്കുന്നതിനാൽ ഇതിനിടയിലുള്ള ഒരു വില 7എസിന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button