Latest NewsKerala

മോദിയേയും മമതയേയും ജഗതിയോടും മോഹന്‍ലാലിനോടും ഉപമിച്ച് സന്ദീപാനന്ദഗിരി

പശ്ചിമ ബംഗാളില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. തന്റെ റാലി തടയാന്‍ മമതയ്ക്ക് ധൈര്യമുണ്ടോ എന്നാണ് മമതയോട് മോദി ചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം. ‘പറയാതെ വയ്യ. കഷ്ടം…. ഒരു ഭരണാധികാരിയുടെ മികവ് രാഷ്ട്രനന്മയെ മുന്‍നിര്‍ത്തി തന്റെ സഹപ്രവര്‍ത്തകരായ മന്ത്രിമാരോട് നല്ല ബന്ധം കാത്തു സൂക്ഷിക്കുകയെന്നതാണ്. ഇത് ഒരു മാതിരി…… ജഗതി മോഹന്‍ലാലിനെ ഒരു സിനിമയില്‍ പോരിന് വിളിക്കുന്ന പോലെ…. ധ്വജപ്രണാമം.’ ഇതായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്. പോസ്റ്റിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബിജെപി നേതാക്കളെയെല്ലാം തടയാന്‍ നില്‍ക്കുന്ന മമതയ്ക്ക് തന്റെ ബംഗാള്‍ റാലി തടയാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം.

നിങ്ങളുടെ വിരട്ടലും,ഭീഷണിയും കണ്ട് മോദി ഭയപ്പെടില്ല . ബംഗാളില്‍ റാലി നടത്താന്‍ ,എന്തിനു് അവിടെ വരാന്‍ പോലും അനുമതി നല്‍കുന്നില്ല . വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പോലും അനുമതി ഇല്ല . ദീദി ,ഇത് പുതിയ ഇന്ത്യയാണ് . കുതിക്കുന്ന ഇന്ത്യ . അധികാരത്തിലെത്തിച്ച ജനങ്ങള്‍ തന്നെ നിങ്ങളെ താഴെയിറക്കും .

എല്ലാ സര്‍വേകളും കൃത്യമായ ഭൂരിപക്ഷത്തോടെ ബിജെപ് അധികാരത്തിലെറുമെന്ന് പറയുന്നുണ്ട് . പക്ഷെ ദീദിയുടെ ഭയം കാണുമ്പോള്‍ ഒന്ന് ഉറപ്പിക്കാം കേന്ദ്രത്തില്‍ 300 ലേറെ സീറ്റുകള്‍ നേടി എന്‍ ഡി എ അധികാരത്തില്‍ വരുമെന്ന് മോദി പറഞ്ഞു .

തൃണമൂല്‍ തകര്‍ത്ത വിദ്യാസാഗറിന്റെ പ്രതിമ ബിജെപി പുനസ്ഥാപിക്കുമെന്നും മോദി പ്രസ്താവിച്ചിരുന്നു.

https://www.facebook.com/swamisandeepanandagiri/photos/a.738738696151300/2961723417186139/?type=3&__xts__%5B0%5D=68.ARDAUphTigiT9_GYIRjZw2Ol02JvW6DFg4to4zBj2o4IzuUjtMFdMNEBnROhgq_szYjlA8tbyZHHBj9XRqbqQIiTSDVkVk0kUfyLp0IXeR8DSGptmCR-Qgaajy8qqbRZEFwY7ZJoAnCI4btWGRq3ekTD-omli4rwc2JzLyM3SdwwJQTvJte82DmdMK_5ONIJRNcCMDYH8421iY6UL3cJktpiOjrQP7GxEzGASh0h9kyh27WrtTZ0XNzpir0lTNqY_iahk__xBMqZWYwmONOHzrbAman5TRKFO2xz5UpldrelS3A2G3Y7kmmBvPAvof8SOnuydj8raegMrDsPB6_FkyeerA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button