CinemaNewsEntertainment

ഉയരെ സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം

 

പാര്‍വതി ചിത്രം ഉയരെ ഗംഭീര പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ സൗത്ത് കൊറിയയിലും ചിത്രം റിലീസ് ചെയ്യുകയാണ്. സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഉയരെയ്ക്കുണ്ട്.

പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത നിര്‍മ്മാണ ബാനര്‍ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കള്‍ ചേര്‍ന്നു രൂപം നല്‍കിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്.

പാര്‍വതി കേന്ദ്ര കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തില്‍ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗോവിന്ദ് എന്ന് പേരുള്ള നെഗറ്റീവ് ടച്ചുള്ള ഒരു വേഷമാണ് ആസിഫ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാര്‍വതിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമുള്ള ഈ ചിത്രത്തില്‍ ടൊവിനോ തോമസും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

രഞ്ജി പണിക്കര്‍, പ്രേം പ്രകാശ്, പ്രതാപ് പോത്തന്‍, സിദ്ദിഖ,് ഭഗത് മാനുവല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് മുകേഷ് മുരളീധരനും സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും ആണ്. മഹേഷ് നാരായണന്‍ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button