Latest NewsKerala

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി: കമ്പനി ഉടമയുടെ മൊഴിയെടുത്തു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ പിഴവ് സംബന്ധിച്ച് പാലം നിര്‍മ്മിച്ച ആര്‍ഡിഎസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിന്റെമൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘംമാണ് മൊഴി എടുത്തത്. അന്വേഷത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

നിര്‍മ്മാണത്തില്‍ അപാകത വന്നതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനാണ് വിജിലന്‍സ് സുമിത്ത് ഗോയലിന്റെ മൊഴി എടുത്തത്. നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയെ കുറിച്ച് പരിശോധിച്ച ശേഷം അറിയിക്കാമെന്ന് കമ്പനി അറിയിച്ചു. പദ്ധതി നടപ്പാക്കിയ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്പറേഷനിലെയും മേല്‍നോട്ടം വഹിച്ച കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button