Latest NewsIndia

ബംഗാളിൽ തിരഞ്ഞെടുപ്പ് അതിക്രമങ്ങൾ തടയുന്നതിനായി 710 കമ്പനി സുരക്ഷാസേന

147 കമ്പനികളെ കൊൽക്കത്ത പൊലീസിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള മേഖലകളിലായിരിക്കും നിയോഗിക്കുക.

കൊൽക്കത്ത: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയ ബംഗാളിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ വൻ സുരക്ഷാ സന്നാഹങ്ങൾ. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ഡംഡം, ബറാസത്ത്, ബാസിർഹട്ട്, ജാദവ്പുർ, ഡയമണ്ട് ഹാർബർ, ജെയ്നഗർ, മധുരപുർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടത്തുക.

അതിക്രമങ്ങൾ തടയുന്നതിനായി 710 കമ്പനി സുരക്ഷാസേനയെ വിന്യസിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.147 കമ്പനികളെ കൊൽക്കത്ത പൊലീസിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള മേഖലകളിലായിരിക്കും നിയോഗിക്കുക. അവസാനഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ 59 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. മെയ് 23നാണ് വോട്ടെണ്ണൽ.

ഭാരതീയ ജനത പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയം വെട്ടിക്കുറയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടക്കുന്നതിന് അക്രമസംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ക്രിയാത്മകമായി ഇടപെടണമെന്ന് ബിജെപിയും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button