Latest NewsKerala

തോമസ് ഐസക് സി.പി.ഐ മന്ത്രിമാരെ കൈകാര്യം ചെയ്തിരുന്നെന്ന് സി ദിവാകരന്‍

തിരുവന്തപുരം: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സി പി ഐ മന്ത്രിമാര്‍ കടുത്ത അവഗണന നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി സി ദിവാകരന്‍. അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക് സി പി ഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞു വെച്ചിട്ടുണ്ടെന്നും ഇതേതുടര്‍ന്ന് തോമസ് ഐസക്കിനെന്താ കൊമ്പുണ്ടോയെന്ന് അന്ന് താന്‍ ചോദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഭരണ പരിഷ്‌ക്കരണ കമ്മീഷന് നേരെയും തിരുവനന്തപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിമര്‍ശനമുന്നയിച്ചു. കമ്മീഷന്‍ പൂര്‍ണ പരാജയമെന്നാണ് അദ്ദേഹം പറഞ്ഞത്. തിരുവനന്തപുരത്ത് ഡി സാജു അനുസ്മരണ യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം എല്‍ ഡി എഫിനുള്ളില്‍ വീണ്ടും അഭിപ്രായ വ്യത്യാസങ്ങള്‍ മുറുകുന്നുവെന്നതിന്റെ സൂചനയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button