News

എ പ്ലസ് നേടിയ കുട്ടികൾക്ക് കരിയർ ഗൈഡൻസിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) തിരുവനന്തപുരം ജില്ലയിലെ കേരള കള്ള് വ്യവാസായ ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കളിൽ 2019ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുകയും കരിയർ ഗൈഡൻസ് നൽകുകയും ചെയ്യുന്നു. അർഹരായ കുട്ടികൾ ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കളാണെന്ന് തെളിയിക്കുന്ന രേഖകളും എസ്.എസ്.എൽ.സി ബുക്കിന്റെ ഒന്നാമത്തെയും അവസാനത്തെയും പേജിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം അപേക്ഷകൾ മേയ് 25ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ്, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലോ [email protected] ലോ അയച്ചുനൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2309012, 2308947, 9447262461.

shortlink

Post Your Comments


Back to top button