Latest NewsKerala

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം : ജോസ്.കെ.മാണി പുതിയ കരുക്കള്‍നീക്കി രംഗത്ത്

കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം , ജോസ്.കെ.മാണി പുതിയ കരുക്കള്‍നീക്കി രംഗത്ത്. സംസ്ഥാന സമിതിയില്‍ കരുത്ത് തെളിയിക്കാനാണ് പുതിയ നീക്കം. ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ.മാണിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന നേതാക്കളുടെ ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ജോസഫ് വിഭാവും നിലപാട് കടുപ്പിച്ചു. സമവായ ശ്രമം പരാജയപ്പെട്ടതായാണ് സൂചന.

കെ.എം മാണിയുടെ 41ാം ചരമദിനം കഴിയുന്നതിനു വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു മാണി വിഭാഗം. ഇതിന് മുന്‍പേ പി.ജെ ജോസഫ് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും കോടതി വിധി നേടി ഇതിന് കൃത്യമായി മാണി വിഭാഗം തടയിട്ടു. എന്നാല്‍, അധികം വൈകിപ്പിക്കാതെ സംസ്ഥാന സമിതി വിളിപ്പിക്കാനാണ് മാണി വിഭാഗത്തിന്റെ നീക്കം. നിലവില്‍ പി.ജെ ജോസഫിനാണ് മീറ്റിംഗ് വിളിച്ച് ചേര്‍ക്കാന്‍ അധികാരമുള്ളത്. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടാല്‍ സംസാന സമിതി വിളിച്ച് ചേര്‍ക്കേണ്ടി വരും. ഇതിനായി ഒപ്പ് ശേഖരണവും മാണി വിഭാഗം ആരംഭിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button