Latest NewsIndia

സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പ്

ശ്രീനഗര്‍•ദക്ഷിണ കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവെപ്പ്. ശനിയാഴ്ച പുലര്‍ച്ചെ പുല്‍വാമ ജില്ലയില്‍ അവന്തിപോരയിലെ പന്‍സ്ഗാം ഗ്രാമത്തിലാണ് സംഭവം. സൈനിക നടപടി ഇപ്പോഴും തുടരുകയാണ്.

സൈന്യത്തിന്റെ 55 ആര്‍.ആര്‍ എസ്.ഓ.ജി സംഘവും സി.ആര്‍.പി.എഫിന്റെ 185 ാം ബറ്റാലിയനും പന്‍സ്ഗാം പ്രദേശത്ത് ഭീകരര്‍ക്കായി സംയുക്ത തെരച്ചില്‍ നടത്തി വരികയാണെന്ന് ജി.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയ് 16, വ്യാഴാഴ്ച ഷോപ്പിയാനിലും പുല്‍വാമയിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറു ഭീകരര്‍ കൊല്ലപ്പെടുകയും ഒരു സിവിലിയനും രണ്ട് സൈനികര്‍ക്കും ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button