Latest NewsKerala

പ്രാചരണത്തിനിടെ സംഘര്‍ഷം: രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്തു

ഇന്നലെയായിരുന്നു റീപോളിംഗ് നടത്തുന്ന ബൂത്തുകളിലെ പരസ്യ പ്രചാരണം അവസാനിച്ചത്

കണ്ണൂര്‍: കണ്ണൂരില്‍ റീപോളിങ് പ്രചാരണത്തിനിടെ വ്യാപക സംഘര്‍ഷം.പിലാത്തറയിലും പാമ്പുരുത്തി ദ്വീപിലുമാണ് സംഘര്‍ഷമുണ്ടായത്. അതേസമയം പിലാത്തറയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനുനേരെ കൈയേറ്റമുണ്ടായി. പരിക്കേറ്റ അദ്ദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികിത്സതേടി. കൂടാതെ പാമ്പുരുത്തി ദ്വീപില്‍ ഗൃഹസന്ദര്‍ശനത്തിനെത്തിയെ കണ്ണൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ശ്രീമതിയെ തടയാന്‍ ശ്രമിച്ചു.

ഇന്നലെയായിരുന്നു റീപോളിംഗ് നടത്തുന്ന ബൂത്തുകളിലെ പരസ്യ പ്രചാരണം അവസാനിച്ചത്. എന്നാല്‍ ആവേശം അതിരുവിട്ടതോടെ സ്ഥനാര്‍ത്ഥികള്‍ക്കു ആക്രമണം നേരിടേണ്ടി വന്നു. പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഉണ്ണിത്താനെതിരേ കൈയേറ്റശ്രമം നടന്നത്. ബസ് സ്റ്റാന്‍ഡിനടുത്ത് ഓട്ടോസ്റ്റാന്‍ഡില്‍നടക്കുന്ന എല്‍.ഡി.എഫ്. പൊതുയോഗത്തില്‍നിന്നുള്ള സി.പി.എം. പ്രവര്‍ത്തകര്‍, ഉണ്ണിത്താന് സമീപമെത്തി മൈക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ പിടിവലിയില്‍ ഉണ്ണിത്താന്റെ കൈയ്ക്കും തോളിനും പരിക്കേറ്റു.

ഒരുമണിക്കുറിനുശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അമ്പതോളം പോലീസുകാര്‍ സ്ഥലത്തെത്തി. അതിനു ശേഷം മാത്രമാണ് ് കടയ്ക്കകത്തായിരുന്ന ഉണ്ണിത്താനും മര്‍ദനമേറ്റ പ്രവര്‍ത്തകര്‍ക്കും പുറത്തിറങ്ങാനായത്. മുസ്ലിം ലീഗിന് വന്‍ ഭൂരിപക്ഷമുള്ള പാമ്പുരുത്തി. എന്നാല്‍ രാവിലെ 11.30-ന് ഇവിടെ വോട്ട് ചോദിക്കാന്‍ എത്തിയതോടെ പി.കെ. ശ്രീമതിതിക്കെതിരെ പ്രതിഷേധം ഉണ്ടായി.കള്ളവോട്ടെന്ന് പരാതിനല്‍കി നാടിനെ നാണക്കേടാക്കി വോട്ടുചോദിക്കാന്‍ വന്നതെന്തിനെന്ന ചോദ്യത്തിലായിരുന്നു തുടക്കം. പിന്നീട് അസഭ്യംവിളികളും കൈയാങ്കളിയുമായി. പോലീസും പ്രാദേശികനേതാക്കളും എത്തിയാണ് ഇവരെ ശാന്തരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button