KeralaLatest News

മറ്റുള്ളവരുമായി ചിന്തയിലൂടെ ആശയവിനിമയം നടത്തുന്ന ടെലിപ്പതി ശുദ്ധതട്ടിപ്പ് : അങ്ങനെയൊരു സംഭവമില്ല : തെളിയിച്ചാല്‍ ലക്ഷങ്ങള്‍ സമ്മാനം : വെല്ലുവിളിയുമായി ഡോക്ടറുടെ കുറിപ്പ്

കൊച്ചി: മറ്റുള്ളവരുമായി ചിന്തയിലൂടെ ആശയവിനിമയം നടത്തുന്ന ടെലിപ്പതി ശുദ്ധതട്ടിപ്പാണ്. അങ്ങനെയൊരു സംഭവമില്ല ..തെളിയിച്ചാല്‍ ലക്ഷങ്ങള്‍ സമ്മാനം തരാം, വെല്ലുവിളിയുമായി ഡോക്ടറുടെ കുറിപ്പ് . ടെലിപ്പതി ഉണ്ടെന്ന് തെളിയിച്ചാല്‍ അഞ്ചുലക്ഷം രൂപ സമ്മാനം നല്‍കാമെന്ന വെല്ലുവിളിയുമായാണ് ഡോക്ടര്‍ ജിനേഷ് പി എസ്. രംഗത്ത് എത്തിയിരിക്കുന്നത്.
മറ്റുളളവരുടെ ചിന്തയിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ടെലിപ്പതി എന്ന ഒന്നില്ല. അങ്ങനെ ഒരു സംഭവം നടക്കില്ലെന്നും ജിനേഷ് പി എസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘മൈന്‍ഡ് റീഡിങ് സാധിക്കും എന്നൊക്കെ അഭ്യസ്തവിദ്യരായ പലരും ഫ്ലവേഴ്സ് ചാനല്‍ പരിപാടി കണ്ട് പോസ്റ്റുകള്‍ ഇടുന്നതിനാല്‍ എഴുതിയതാണ്. അങ്ങനെ എഴുതുന്നവര്‍ക്കും ഈ വെല്ലുവിളി സ്വീകരിക്കാം.’ – ജിനേഷ് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ടെലിപ്പതി എന്ന ഒന്നില്ല. അങ്ങനെ ഒരു സംഭവം നടക്കില്ല. മറ്റുള്ളവരുടെ ചിന്തയിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും എന്ന് അവകാശപ്പെട്ട ഒരു കുട്ടിയുടെ പരിശോധനയുടെ ഭാഗമായിട്ടുണ്ട്, കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണത്. ആ അവകാശവാദം പൊള്ളയായിരുന്നു. അതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ല.

അങ്ങനെയല്ല, ടെലിപ്പതി ഉണ്ട് എന്ന് തെളിയിച്ചാല്‍ 5 ലക്ഷം രൂപ സമ്മാനം.

ഞാന്‍ എഴുതുന്ന ഒരു വാചകം, ആ വാചകം എഴുതി സീല്‍ ചെയ്ത കവറില്‍ ഏല്‍പ്പിക്കാം. ആ വാചകം ടെലിപ്പതിയിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്ന് അവകാശപ്പെടുന്ന കുട്ടി എഴുതിയാല്‍, ഈ സമ്മാനം നല്‍കാം.

ഇനി എഴുതിയ വാചകം ആരെയെങ്കിലും കാണിക്കണമെങ്കില്‍ കാണിക്കാം. പക്ഷേ കണ്ട ആള്‍ കുട്ടിയുമായി സമ്ബര്‍ക്കം പുലര്‍ത്തരുത്. സ്പര്‍ശനം പാടില്ല. കുട്ടിയുടെ രക്ഷകര്‍ത്താവ് ആണെങ്കിലും കാണിക്കാം. പക്ഷേ കുട്ടിയെ പിന്നീട് സ്പര്‍ശിക്കാന്‍ അനുവദിക്കാന്‍ പാടില്ല. ഈ വാചകം കുട്ടി എഴുതിയാല്‍ ഈ തുക സമ്മാനം.

മൈന്‍ഡ് റീഡിങ് സാധിക്കും എന്നൊക്കെ അഭ്യസ്തവിദ്യരായ പലരും ഫ്ളവേഴ്സ് ചാനല്‍ പരിപാടി കണ്ട് പോസ്റ്റുകള്‍ ഇടുന്നതിനാല്‍ എഴുതിയതാണ്. അങ്ങനെ എഴുതുന്നവര്‍ക്കും ഈ വെല്ലുവിളി സ്വീകരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button