Latest NewsIndia

യെച്ചൂരിയും പവാറുമായി കൂടിക്കാഴ്ച; കളം നിറഞ്ഞ് ചന്ദ്രബാബു നായിഡു 

ബി ജെ പി ഇതര സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രാജ്യത്തെ പ്രമുഖ കക്ഷി നേതാക്കളുമായെല്ലാം നായിഡു കൂടിക്കാഴ്ച നടത്തുന്നുണ്ട്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍ സി പി ജനറല്‍ സെക്രട്ടറി ശരത് പവാര്‍, ലോക്താന്ത്രിക് ജനതാദള്‍ ശരദ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാൾ എന്നിവരെ ഇന്നലെ നേരിൽ കണ്ട നായിഡു ഇന്ന്  വീണ്ടും യെച്ചൂരിയെ കണ്ടിരുന്നു.

യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും  ഇന്ന് കൂടിക്കാഴ്ച നടത്തും. ഒന്നര വർഷം മുൻപ് വരെ എൻ ഡി എ യുടെ ഭാഗമായിരുന്നു ഇദ്ദേഹം. എന്നാൽ ആന്ധ്ര പ്രദേശിന്‌ പ്രത്യേക സംസ്ഥാന പദവി നൽകാമെന്ന ബിജെപി വാഗ്‌ദാനം നടപ്പാക്കാതെ വന്നപ്പോളാണ് നായിഡു മുന്നണി വിട്ടത്. രാഹുൽ ഗാന്ധിയെ പ്രധാന മന്ത്രിയാക്കാനുള്ള ചരടുവലികളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. മെയ് 13 നു സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ യോഗം ചേരുന്നതിനു മുന്നോടിയായിട്ടാണ് ഇപ്പോളത്തെ കൂടിക്കാഴ്ചകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button