Latest NewsInternational

കുടുംബം കഴിച്ചത് മൂന്നര ലക്ഷത്തിന്റെ വൈന്‍; അബദ്ധം പറ്റിയ വെയ്റ്റര്‍ക്ക് മുതലാളി എഴുതിയ കുറിപ്പ് വൈറലാകുന്നു

ജീവിതത്തതില്‍ അബദ്ധം പറ്റാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇത് ലക്ഷങ്ങള്‍ നഷ്ടം വരുത്തിവെച്ച ഒരു അബദ്ധത്തിന്റെ കഥയാണ്. പഴകുംതോറും വീര്യവും വിലയുമേറുന്ന വൈനിനെ കുറിച്ചാണ് ഈ പറയുന്നത്. മാഞ്ചസ്റ്ററില്‍ നിന്നുള്ള ഈ കഥ ലോകത്തിന്റെ ശ്രദ്ധ നേടിയത് കടഉടമയുടെ ട്വീറ്റിലൂടെ തന്നെയാണ്. മാഞ്ചസ്റ്ററിലെ ഹാക്ക് മൂര്‍ റെസ്റ്റോറന്റില്‍ ഡിന്നറിനെത്തിയ ഒരു കുടുംബത്തിന് ലഭിച്ച ഭാഗ്യവും അവിടുത്തെ വെയ്റ്റര്‍ക്ക് പറ്റിയ ഒരു കയ്യബദ്ധവും. കുടുംബം റെസ്റ്റോറന്റില്‍ നിന്നും ഇന്ത്യന്‍ രൂപ ഏകദേശം 24,000 രൂപ വില വരുന്ന റെഡ് വൈന്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ വെയ്റ്റര്‍ നല്‍കിയത് 3.15 ലക്ഷം രൂപയുടെ മുന്തിയ വൈനും. എടുത്തുകൊടുത്ത വെയ്റ്ററോ വൈന്‍ കഴിച്ച കുടുംബമോ ഈ പൊന്നുംവിലയുള്ള വൈനിന്റെ കഥ അറിഞ്ഞില്ല. ഓര്‍ഡര്‍ ചെയ്ത വൈനിന്റെ പണം നല്‍കി കുടുംബം പോവുകയും ചെയ്തു.

എല്ലാം കഴിഞ്ഞ് വൈകീട്ട് കണക്ക് നോക്കിയപ്പോളാണ് മാനേജരുടെ കണ്ണ് തള്ളുന്നത്. ഓര്‍ഡര്‍ചെയ്ത റെഡൈ്വനിനു പകരം പതിനേഴിരട്ടിയോളം വിലമതിക്കുന്ന വൈനാണ് കസ്റ്റമേഴ്‌സിനു നല്‍കിയത്. ഇതറിഞ്ഞ വെയ്റ്റര്‍ക്കും കിളി പോയ അവസ്ഥ. ഇനി എന്ത് എന്ന് ഒരെത്തും പിടിയുമില്ല. ജോലി എന്തായാലും നഷ്ടമാകും കൂട്ടത്തില്‍ ഇത്രയും ഭീമമായ ഒരു തുക കൂടി നല്‍കേണ്ടി വരുമല്ലോ എന്ന ആശങ്കയോടെയാണ് മാനേജറും വെയ്റ്ററും ഉടമയെ കാണാനെത്തിയത്. എന്നാല്‍ വിവരങ്ങള്‍ കേട്ട് മനസ്സിലാക്കി ഉടമ എടുത്ത തീരുമാനം ഏവരുടെയും പ്രീതി പിടിച്ചു പറ്റുന്നതായിരുന്നു.

അദ്ദേഹം ആ മറുപടി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ‘ഇന്നലെ അബദ്ധവശാല്‍ ഞങ്ങള്‍ മൂന്നുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഇവമലേമൗ ഹല ജശി ജീാലൃീഹ സെര്‍വ് ചെയ്ത കസ്റ്റമറോട്. ഇന്നലത്തെ നിങ്ങളുടെ വൈകുന്നേരം സന്തോഷപൂര്‍വമായിരുന്നു എന്ന് കരുതുന്നു. അബദ്ധം പറ്റിപ്പോയ ഞങ്ങളുടെ ജീവനക്കാരനോട് ഒരു വാക്ക്. ഒരു തെറ്റൊക്കെ ആര്‍ക്കും പറ്റും. സാരമില്ല.. ഞങ്ങള്‍ക്ക് നിങ്ങളോടുള്ള അടുപ്പം അതുപോലെ തന്നെ ഉണ്ട്, ഇപ്പോഴും.. വിഷമിക്കേണ്ട എന്നാണ് ഉടമ കുറിച്ചത്. ട്വീറ്റ് വൈറലായതോടെ ഉടമയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തുകയും ഇത്രയും തുറന്ന മനസ്സുള്ള ആ മുതലാളിക്ക് നന്മകള്‍ നേരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button