Latest NewsIndiaElection SpecialElection 2019

മോദി വീണ്ടും അധികാരത്തില്‍ വരും! എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരും. ടൈെസ് നൗ സര്‍വേ പ്രകാരം എന്‍.ഡി.എ 306 സീറ്റുകള്‍ നേടും. യു.പി.എയ്ക്ക് 132 സീറ്റ് ലഭിക്കും. 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.റിപ്പബ്ലിക് – സീ വോട്ടര്‍ സര്‍വേ 287 സീറ്റാണ് എന്‍.ഡി.എയ്ക്ക് പ്രവചിക്കുന്നത്. ഇത്തവണയും മോദി തരംഗത്തിന് ഇടിവ് വന്നിട്ടില്ലെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്.

ഇതോടെ വലിയ വിലപേശലുകള്‍ ഇല്ലാതെ തന്നെ എന്‍ഡിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.എ​ന്‍​ഡി​എ 298 സീ​റ്റ​ക​ള്‍ നേ​ടു​മെ​ന്നാ​ണ് ന്യൂ​സ് എ​ക്സ് പ്ര​വ​ച​നം, യു​പി​എ 118 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നും ന്യൂ​സ് എ​ക്സ് പ്ര​വ​ചിക്കുന്നു. മ​റ്റു​ള്ള​വ​ര്‍ 86 സീ​റ്റു​ക​ളും എ​സ്പി-​ബി​എ​സ്പി സ​ഖ്യം യു​പി​യി​ല്‍ 40 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നു​മാ​ണ് ന്യൂ​സ് എ​ക്സി​ന്‍റെ എ​ക്സി​റ്റ് പോ​ള്‍ ഫ​ലം.

എ​ന്‍​ഡി​എ 287 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് റി​പ്പ​ബ്ലി​ക്-​സീ​വോ​ട്ട​റും പ്ര​വ​ചി​ച്ചു. യു​പി​എ 128 സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ര്‍ 87 സീ​റ്റു​ക​ളും എ​സ്പി-​ബി​എ​സ്പി സ​ഖ്യം 40 സീ​റ്റു​ക​ളും നേ​ടു​മെ​ന്ന് റി​പ്പ​ബ്ലി​ക്-​സീ​വോ​ട്ട​റി​ന്‍റെ പ്ര​വ​ച​നം.

എ​ന്‍​ഡി​എ 282 മു​ത​ല്‍ 290 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നാ​ണ് ന്യൂ​സ് നേ​ഷ​ന്‍റെ പ്ര​വ​ച​നം, യു​പി​എ 118 മു​ത​ല്‍ 126 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നും ന്യൂ​സ് നേ​ഷ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. മ​റ്റു​ള്ള​വ​ര്‍ 130 മു​ത​ല്‍ 138 സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നാ​ണ് ന്യൂ​സ് നേ​ഷ​ന്‍റെ എ​ക്സി​റ്റ് പോ​ള്‍ ഫ​ലം.

കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ച​നം. യു​ഡി​എ​ഫി​ന് 15 മു​ത​ല്‍ 16 സീ​റ്റു​ക​ള്‍ വ​രെ ല​ഭി​ച്ചേ​ക്കാ​മെ​ന്ന് ഇ​ന്ത്യ ടു​ഡേ എ​ക്സി​റ്റ് പോ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. എ​ല്‍​ഡി​എ​ഫ് മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് സീ​റ്റു​ക​ള്‍ വ​രെ നേ​ടി​യേ​ക്കാ​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. എ​ന്‍​ഡി​എ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും ഇ​ന്ത്യ ടു​ഡേ എ​ക്സി​റ്റ് പോ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഡി​എം​കെ സ​ഖ്യം തൂ​ത്തു​വാ​രു​മെ​ന്നാ​ണ് ടൈം​സ് നൗ​വി​ന്‍റെ പ്ര​വ​ച​നം. 34 മു​ത​ല്‍ 38 സീ​റ്റ് വ​രെ ഡി​എം​കെ-​കോ​ണ്‍​ഗ്ര​സ്-​സി​പി​എം തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ളു​ള്‍​പ്പെ​ട്ട സ​ഖ്യം നേ​ടു​മെ​ന്ന് പ്ര​വ​ച​നം. വേറിട്ടൊരു പോരാട്ടമായിരുന്നു ഇത്തവണ രാജ്യത്ത് നടന്നത്. ബിജെപിക്കെതിരെ 21 പ്രാദേശിക പാര്‍ട്ടികളും ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് നിരാശ നല്‍കുന്ന പ്രവചനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2014 ലേതിന് സമാനമായി ഇത്തവണ മോദി തരംഗം ഉണ്ടാകില്ലെന്ന് വിലയിരുത്തിയിരുത്തപ്പെട്ടത്.  വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ നിലയിലായിരുന്നു കോണ്‍ഗ്രസ്.എന്നാല്‍ ബാലക്കോട്ട് തിരിച്ചടിയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നായിരുന്നു പല സര്‍വ്വേകളും പ്രവചിച്ചത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു പിന്നീടുള്ള ബിജെപിയുടെ തിര‍ഞ്ഞെടുപ്പ് പ്രചരണങ്ങളും.

അതേസമയം 2014 ലേതിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. ബിജെപിയ്ക്ക് 300 ന് മുകളില്‍ സീറ്റുകള്‍ നേടാനാകുമെന്നാണ് നരേന്ദ്രമോദിയും അധ്യക്ഷന്‍ അമിത് ഷായും പ്രതീക്ഷ പങ്കുവെയ്ക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button