KeralaLatest NewsElection News

ബൂത്തുകളിൽ റീ പോളിങ് ആരംഭിച്ചു ; മുഖാവരണം ധരിക്കുന്നവരെ പ്രത്യേകം പരിശോധിക്കും

കാസര്‍കോട്: കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. കണ്ണൂരിലെ മൂന്നും കാസര്‍കോട്ടെ നാലും ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്യാൻ മുഖാവരണം ധരിച്ച് എത്തുന്നവരെ പ്രത്യേകം പരിശോധിക്കും. ബൂത്തുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കള്ളവോട്ട് നടക്കാതിരിക്കാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാൻ വനിതാ ഒഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കല്യാശേരിയിലെ ബൂത്ത് നമ്ബര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്ബര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച്‌ എസ് നോര്‍ത്ത് ബ്‌ളോക്ക്, ബൂത്ത് നമ്ബര്‍ 70 ജുമാഅത്ത് എച്ച്‌ എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്ബ് ബൂത്ത് നമ്ബര്‍ 166, പാമ്ബുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് പുരോ​ഗമിക്കുന്നത്. കണ്ണൂരിൽ ധര്‍മ്മടത്തെ കുന്നിരിക്കയിലും വേങ്ങോട്ടും തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്‌എസ്‌എസിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button