KeralaLatest News

കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിവസം കനത്ത സുരക്ഷയൊരുക്കുന്നു. 22,640 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നതായി ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചു. ഇവരില്‍ 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്‌പെക്ടര്‍മാരും 2632 എസ്‌ഐ/എഎസ്‌ഐമാരും ഉള്‍പ്പെടുന്നു. ഇതു കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്നും 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനായി സംസ്ഥാനത്തെത്തും. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അധികം പോലീസുകാരെ നിയോഗിക്കുമെന്നും ഡിജിപി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button