CricketLatest News

യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും യുവരാജ് സിംഗ് വിരമിക്കാനൊരുങ്ങുന്നതായി സൂചന. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റ് കൗൺസിൽ അംഗീകാരമുള്ള ട്വന്റി20 ലീഗുകളിൽ ശ്രദ്ധയൂന്നാനാണ് താരത്തിന്റെ തീരുമാനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടും യുവരാജ് വിടപറയും. അതേസമയം ടീം ഇന്ത്യയിൽ ഇനി സ്ഥാനം ലഭിക്കാൻ സാധ്യതയില്ലെന്ന തിരിച്ചറിവിലാണ് യുവരാജ് സിംഗിന്റെ മനം മാറ്റമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അനുമതിക്കായി കാക്കുകയാണ് താരം.

രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മൽസരങ്ങളും താരം കളിച്ചിട്ടുണ്ട്. മൂന്നു സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതം 33.93 റൺ ശരാശരിയിൽ 1900 റൺസാണ് താരത്തിന്റെ പേരിൽ സ്വന്തമായുള്ളത്. ടെസ്റ്റിൽ ഒൻപത്, ഏകദിനത്തിൽ 111, ട്വന്റി20യിൽ 28 എന്നിങ്ങനെ വിക്കറ്റുകളും സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button