KeralaLatest News

കാറിടിച്ചു, വേദനയില്‍ പുളഞ്ഞ ആന ഇരുന്നത് കാറിന് മുകളില്‍

ചെങ്ങന്നൂര്‍: ആനയ്ക്കും പാപ്പാനും പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ച് പരിക്ക്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പെരിങ്ങിലപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും പാപ്പാനായ തോന്നയ്ക്കാട് ഇലഞ്ഞിമേല്‍ മംഗലത്തേതില്‍ ഗോപിനാഥന്‍ നായര്‍ (53) നുമാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ആന കാറിനു മുകളിലേക്ക് ഇരുന്നുപോയി. ഇതോടെ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ഗോപിനാഥന്‍ നായരെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിയൂര്‍ വടേക്കമുക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എലിഫന്റ് സ്‌ക്വാഡിലെ ഡോ. ഉണ്ണികൃഷ്ണന്‍ ആനയെ പരിശോധിച്ചു. തിരുവന്‍വണ്ടൂര്‍ ഗജമേളയ്ക്ക് പോയി മടങ്ങുകയായിരുന്ന ആനയും പാപ്പാനും. ചെങ്ങന്നൂര്‍ ഭാഗത്തു നിന്നു വന്ന കാര്‍ നിയന്ത്രണംവിട്ട് ആനയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന കൊല്ലകടവ് സ്വദേശിയായ കാര്‍ ഡ്രൈവര്‍. ഇയാളെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button