Latest NewsKerala

കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ മോഷണം ;ഡ്രൈവർ പിടിയിലായി

കാട്ടാക്കട: കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ മോഷണം നടത്തിയ ഡ്രൈവർ പിടിയിലായി. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ജോയ് ആണ് പിടിയിലായത്. പുലർച്ചെ 4ന് ഡ്യൂട്ടിക്കെത്തിയ ഇയാൾ ബാഗിൽ കരുതിയ പൊളിത്തീൻ കവറിൽ ഡീസൽ ശേഖരിച്ച് കൊണ്ടു വരുന്നത് മെക്കാനിക്ക് വിഭാഗം ജീവനക്കാരാണു ആദ്യം കണ്ടത്.

കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് എത്തി സംഭവം കണ്ട ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.കാട്ടാക്കട പോലീസ് ഡീസലും പ്രതിയെയും കസ്റ്റഡിയിലെടുത്തു.രാവിലെ ഡിപ്പോയിലെത്തിയ ജോയിക്ക് ഇന്നലെ ഡ്യൂട്ടി ഉണ്ടായിരുന്നില്ലെന്ന് എടിഒ പറഞ്ഞു.
പ്രതിയുടെ വീട്ടിലെത്തിയ പോലീസ് ബാഗ് ജോയിയുടെ മകളുടെതെന്ന് സ്ഥിരീകരിച്ചു.
ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ തന്നെ ആരോ കുടുക്കിയതാണെന്ന് ജോയ് പോലീസിനോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button