KeralaLatest News

തലസ്ഥാനത്തെ തീപിടുത്തം നിയന്ത്രണ വിധേയം ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : തലസ്ഥാനത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് ഫയർഫോഴ്‌സ് ഡയറക്ടർ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ടെക്‌നിക്കൽ ഡയറക്ർ വ്യക്തമാക്കി. തീയണയ്ക്കാനുള്ള സുരക്ഷാ സംവിധാനം കടയ്ക്കുള്ളിൽ ഉണ്ടായിരുന്നില്ല.

എംജി റോഡിൽ ഓവർ ബ്രിഡ്ജിന് സമീപത്തെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്ന് തീയണക്കാൻ എത്തിയത് .സമീപത്തെ കടകളിലേക്ക് തീ പടർന്നിരുന്നു.കുടയും ബാഗുകളും വിൽക്കുന്ന ചെല്ലം അംബ്രല്ല മാർട്ടിനാണ് തീപിടിച്ചത്.ഫയര്‍ഫോഴ്സും പൊലീസും ജില്ലാ ഭരണകൂടവും ഒരുമിച്ചാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വംനൽകിയത്.

ഇരുനില കെട്ടിടം പൂർണമായും കത്തിനശിച്ചു. തീയണക്കുന്നതിനിടെ ഫയർമാൻ പരിക്കേറ്റു.ചെങ്കൽ ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്.തീപിടിച്ച വിവരം രാവിലെ 9 മണിക്കാണ് അറിഞ്ഞതെന്ന് കടയുടമ രവികുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button