Latest NewsKerala

തലസ്ഥാനത്തെ തീപിടുത്തം ; മന്ത്രി കളക്ടറോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: തലസ്ഥാനത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫയർഫോഴ്‌സ് ടെക്‌നിക്കൽ ഡയറക്ർ വ്യക്തമാക്കിയിരുന്നു . തീയണയ്ക്കാനുള്ള സുരക്ഷാ സംവിധാനം കടയ്ക്കുള്ളിൽ ഉണ്ടായിരുന്നില്ല.

12 ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.എംജി റോഡിൽ ഓവർ ബ്രിഡ്ജിന് സമീപത്തെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.അതേസമയം തീയണച്ചിട്ടും നഗരത്തിൽ കറുത്ത പുക പടർന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button