Latest NewsKerala

പിവി അൻവറിന്റെ തടയണ ; കർശന നിർദ്ദേശവുമായി കോടതി

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൂർണമായും പൊളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. തടയണയിലെ വെള്ളം തുറന്നുവിട്ടത് കൊണ്ടുമാത്രം കാര്യമില്ല. ഈ മാസം മുപ്പത്തിനകം തടയണ പൂർണമായും പൊളിച്ചുനീക്കണമെന്നും കോടതി നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്റ്റേറ്റ് അറ്റോർണിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.30 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.കഴിഞ്ഞ വർഷം ഉണ്ടായ പ്രളയം മറന്നോ എന്നും കോടതി ചോദിച്ചു.

അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലാണ് തടയണ നിർമിച്ചിരിക്കുന്നത്. അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുള്ള പ്രദേശത്ത് തടയണ കെട്ടി നിര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളഞ്ഞ് തടയണ പൊളിക്കണമെന്ന് നിർദ്ദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button