UAELatest News

പ്രവാസികൾക്ക് ആശ്വാസം; ഗോ എയറിന്റെ ഈ സർവീസ് വർധിപ്പിക്കുന്നു

മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി മസ്‌കറ്റ്–കണ്ണൂര്‍ സര്‍വീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഗോ എയർ. ജൂണ്‍ ഒന്നു മുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും സര്‍വീസുകളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂരില്‍ നിന്നും മസ്‌കറ്റിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഗോ എയറിന് അനുമതി നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഫെബ്രുവരി 28ന് ആരംഭിച്ച മസ്‌കറ്റ്–കണ്ണൂര്‍ ഗോ എയര്‍ നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് സര്‍വീസുള്ളത്. മസ്‌കറ്റില്‍ നിന്നും രാത്രി 12.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.25നാണ് കണ്ണൂരിലെത്തുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close