KeralaLatest News

ഇസ്ലാംമത സമുദായത്തെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ : മുസ്ലിം സമുദായത്തിന്റെ വോട്ട് തനിയ്ക്ക് വേണ്ട

തിരുവനന്തപുരം: ഇസ്ലാംമത സമുദായത്തെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്നാണ് പി.സി ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തെ പരാമര്‍ശിച്ച് കൊണ്ടാണ് പിസിയുടെ പ്രതികരണം.

പൂഞ്ഞാറില്‍ മുസ്ലീം വോട്ട് പതിനായിരത്തില്‍ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മാത്രം മതിയെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ മുസ്ലീങ്ങളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്ത്തി കൊണ്ട് താന്‍ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോര്‍ജ്ജ് സംഭാഷണത്തില്‍ പറയുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button