Election NewsKeralaLatest News

ആലപ്പുഴയില്‍ എല്‍ഡിഎഫിന് പ്രതീക്ഷ ; ആരിഫ് മുന്നിൽ

ആലപ്പുഴ : ആലപ്പുഴയില്‍ എല്‍ഡിഎഫിന് പ്രതീക്ഷയേറുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാനെ 8000 വോട്ടുകൾക്ക് പിന്നിലാക്കികൊണ്ട് എല്‍ഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ് മുന്നേറുന്നു. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോൾ മത്സരം ശക്തമായി തുടരുകയാണ്. ആദ്യം വോട്ടെണ്ണലിൽ ആരിഫ് മുന്നേറിയിരുന്നെങ്കിലും ഷാനിമോൾ ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ യുഡിഎഫിന്റെ പ്രതീക്ഷകൾ മായിച്ചുകൊണ്ട് ആരിഫ് എത്തുകയായിരുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ആലപ്പുഴയിൽ മാത്രം എല്‍ഡിഎഫ് ജയം നേടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button