Latest NewsIndia

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ലീഡ് അഞ്ചുലക്ഷം കടന്നു.

ഗുജറാത്തിലെ ​ഗാന്ധി നഗർ മണ്ഡലത്തിലാണ് അമിത് ഷായുടെ മിന്നുന്ന പ്രകടനം.

ഗാന്ധിനഗർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ലീഡ് അഞ്ച് ലക്ഷം കടന്നു. മുതിര്‍ന്ന ബിജെപ് നേതാവ് എൽ.കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച​ഗുജറാത്തിലെ ​ഗാന്ധി നഗർ മണ്ഡലത്തിലാണ് അമിത് ഷായുടെ മിന്നുന്ന പ്രകടനം. വാരണാസിയിൽ മോദിയുടെ ലീഡ് മൂന്ന് ലക്ഷം പിന്നിട്ടു.

അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സ്മൃതി ഇറാനിയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ലീഡ് നിലയിൽ സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിർത്തുകയാണ്. വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ രാഹുൽ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയിൽ ഈ മേധാവിത്വം നിലനിർത്താനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button