Latest NewsIndia

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു

ഒഡീഷ : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ട്മുമ്പാണ് ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റത്. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്‌ക നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി മനോജ് കുമാര്‍ ജേനയ്ക്കാണ് വെടിയേറ്റത്.

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ സായുധ സംഘം മനോജിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ മനോജിനെ ബിര്‍ഹാംപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെ തുടര്‍ന്ന് കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button