KeralaLatest NewsElection News

പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎമ്മിനെതിരെ തുറന്നടിച്ച് ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: പൊന്നാന്നിയിലെ ഇടത് സ്ഥനാര്‍ത്ഥിത്‌വത്തില്‍ സിപിഎമ്മിനെതിരെ തുറന്നടിച്ച് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍. പണക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചു. അതിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തോല്‍വിയെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. അതേസമയം പിണറായി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് കേരളത്തില്‍ ഉണ്ടായതെന്ന് മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ 504068 വോട്ടുകള്‍ ഇ ടി മുഹമ്മദ് ബഷീറിന് ലഭിച്ചു. എന്നാല്‍ 318537 വോട്ടുകള്‍ നേടാന്‍ മാത്രമേ അന്‍വറിനു കഴിഞ്ഞുള്ളൂ. 185531 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് ബഷീറിന്റെ മുന്നേറ്റം ബിജെപി സ്ഥാനാര്‍ത്ഥി രമ്യ 108578 വോട്ടുകള്‍ നേടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close