Latest NewsIndia

തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത ലീഡുമായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത ലീഡുമായി മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി. രാമനാഥപുരം ലോക്‌സഭ മണ്ഡലത്തില്‍ ഡിഎംകെ, കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്‌ലിം ലീഗ് നേതാവ് കെ നവാസ് കനിയാണ് 60,000 വോട്ടിന്റെ ലീഡുമായി മുന്നേറുന്നത്. ഏപ്രില്‍ 12-നാണ് രാമനാഥപുരം ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്. എഐഎഡിഎംകെ – എന്‍ഡിഎ സഖ്യ സ്ഥാനാര്‍ത്ഥിയും എഡിഎംകെ സിറ്റിങ് എംപിയുമായ അന്‍വര്‍ രാജാ എ ആണ് മണ്ഡലത്തില്‍ നവാസിന്റെ പ്രധാന എതിരാളി.

വിടിഎന്‍ ആനന്ദ് (എഎംഎംകെ), വിജയ ഭാസ്‌ക്കര്‍ (എംഎല്‍എം), കെ പഞ്ചാത്ചരം (ബിഎസ്പി), ടി ഭുവനേശ്വരി ( എന്‍ടികെ) എന്നിവരാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍. ബിജെപിയും മുസ്ലിം ലീഗും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലമാണ് രാമനാഥപുരം എന്ന പ്രത്യേകതയും ഉണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ അധികമുള്ള രാമനാഥപുരം ഡിഎംകെയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ്.

അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ തമിഴ്‌നാട്ടില്‍ വന്‍ മുന്നേറ്റമാണ് ഡിഎംകെ നടത്തിക്കൊണ്ടിരിക്കുന്നത്. 38 മണ്ഡലങ്ങളില്‍ 37 സീറ്റില്‍ ലീഡ് നേടിയാണ് ഡിഎംകെ സഖ്യം മുന്നേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button