Latest NewsElection NewsKerala

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് കെ. സുധാകരന്‍

കണ്ണൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറികൊണ്ടിരിക്കുകയാണ്. അതിനിടയിൽ യുഡിഎഫിന്റെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ രംഗത്ത്. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യുഡിഎഫിനെ തുണച്ചു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ഇടതുപക്ഷത്തിന് വിജയം കൈവരിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , ശബരിമല സ്ത്രീ പ്രവേശന വിഷയവും ഇടതുപക്ഷത്തിന്റെ വിജയത്തെ ബന്ധിച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രി ഇപ്പോൾ എകെജി സെന്ററിൽ എത്തിയിട്ടുണ്ട്. വോട്ടെണ്ണി നാല് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്ന് വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button