KeralaLatest NewsElection News

തകര്‍ന്നടിഞ്ഞ് രാജേഷ്

പാലക്കാട്: പ്രതീക്ഷകളെയൊക്കെ കാറ്റില്‍ പറത്തിയാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പാലക്കാട് മണ്ഡലത്തില്‍ മുന്നേറുന്നത്. ഇടതുപക്ഷത്തിന് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നായിരുന്നു സിറ്റിംഗ് സീറ്റായ പാലക്കാട്. തുടര്‍ച്ചയായ മൂന്നു തവണയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ എം.ബി രാജേഷ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. ഇതുവരെ വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിച്ചു പോന്ന രാജോഷിന്‍ വലിയ തിരിച്ചടിയാണ് ഇത്തവണ യുഡിഎഫ് നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ പാലക്കാട് മുന്നേറുകയാണ്.

ഇതുവരെ എണ്ണിയവോട്ടു വിഹിതത്തില്‍ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് മുന്നേറ്റം നടത്തുകയാണ്. പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇടത്‌കോട്ടകളുടെ പതനമാണ് കേരളത്തില്‍ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button