KeralaLatest NewsElection News

കുഞ്ഞാലിക്കുട്ടിക്ക് അരലക്ഷത്തിന്റെ ലീഡ്

മലപ്പുറം : മലപ്പുറം മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് അരലക്ഷത്തിന്റെ ലീഡ്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും ലീഡ് ഉയര്‍ത്തുന്നു. ഇരുപതിനായിരത്തിലധികമാണ് ഇപ്പോള്‍ പ്രേമചന്ദ്രന്റെ ലീഡ്. ഹൈബി ഈഡനും ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 50,000 കടന്നു.

ആലത്തൂരിൽ രമ്യ ഹരിദാസ് ലീഡ് നില ഉയർത്തുകയാണ്.ചാലക്കുടിയിൽ ബെന്നി ബെഹ്നാനാണ് ലീഡ്. തൃശൂരിൽ രാജാജി മാത്യു തോമസാണ് ആദ്യ ഘട്ടത്തിൽ മുന്നിലുണ്ടായിരുന്നതെങ്കിലും ടിഎൻ പ്രതാപൻ ലീഡിലേക്ക് എത്തി. പാലക്കാട് ശ്രീകണ്ഠന്റെ ലീഡ് 27000 കടന്നു. വടകരയിൽ കെ. മുരളീധരന് മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button