CricketLatest NewsSports

ഹിറ്റ്മാൻ എന്ന പേരുവന്നതിങ്ങനെ; രോഹിത് ശർമ്മ വെളിപ്പെടുത്തുന്നു

മുംബൈ:ഇന്ത്യയുടെ സൂപ്പർ ഹിറ്റ് ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ. രാജ്യത്തിനായി 3 ഏകദിന ഡബിൾ സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. ലോകത്ത് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു കളിക്കാരനില്ല. സൂപ്പർ താര പദവിയിലേക്ക് ഉയരുന്നതിനു ശേഷമാണ് രോഹിതിന് ഹിറ്റ് മാൻ എന്ന പേര് വീണത്. എന്നാൽ ആരാണിങ്ങനെ വിളിച്ചു തുടങ്ങിയതെന്ന് വ്യക്തമല്ല. എന്നാൽ ഇപ്പോൾ ആ രഹസ്യം രോഹിത് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താൻ ഈ പേര് ആദ്യമായി കേള്‍ക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ പ്രൊഡക്ഷന്‍ അംഗമാണ് ആദ്യമായി ഹിറ്റ്മാന്‍ എന്ന് വിശേഷിപ്പിച്ചതെന്നും രോഹിത് പറഞ്ഞു. ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ചുറി നേടിയിരിക്കുന്ന സമയമായിരുന്നു അതെന്നും രോഹിത് ഓര്‍ത്തെടുത്തു.

ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതിൽ രോഹിത്-ധവാൻ ഓപ്പണിംഗ് ജോഡിയുടെ പ്രകടനം നിർണ്ണായകമാകും. 206 ഏകദിന മത്സരങ്ങളിൽ നിന്നും 22 സെഞ്ചുറികളടക്കം 8010 റൺസ് രോഹിതിന്റെ പേരിലുണ്ട്. 264 ആണ് ഉയർന്ന സ്‌കോർ. ഇംഗ്ലണ്ടിൽ കാത്തിരിക്കുന്ന ബാറ്റിങ് പിച്ചുകളിൽ വീണ്ടും രോഹിതിന്റെ ബാറ്റ് അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button