KeralaLatest NewsElection News

കേരളത്തിൽ യുഡിഎഫ് ആധിപത്യം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിലെ ഫലസൂചന പുറത്ത് വരുമ്പോൾ കേരളം യുഡിഎഫിന് അനുകൂലം. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് ആണ് മുന്നിൽ . കൊല്ലത്ത് എൻകെ പ്രേമചന്ദ്രനും , എറണാകുളത്ത് ഹൈബി ഈഡനും കോഴിക്കോട്ട് എംകെ രാഘവനും മുന്നിലാണ് . ഇടുക്കിയിൽ രണ്ട് ശതമാനം വോട്ടെണ്ണി തീര്‍ന്നപ്പോൾ ഡീൻ കുര്യാക്കോസ് ലീഡ് ചെയ്യുകയാണ്.

ചാലക്കുടിയിൽ ബെന്നി ബെഹ്നാനാണ് ലീഡ്. തൃശൂരിൽ രാജാജി മാത്യു തോമസാണ് ആദ്യ ഘട്ടത്തിൽ മുന്നിലുണ്ടായിരുന്നതെങ്കിലും ടിഎൻ പ്രതാപൻ ലീഡിലേക്ക് എത്തി. വടകരയിൽ ആദ്യഘട്ടത്തിൽ പി ജയരാജനാണ് ലീഡ് ചെയ്തിരുന്നതെങ്കിൽ പിന്നിട് കെ മുരളീധരൻ മുന്നിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button